പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ ചൂടായി, പുറത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക് 

Published : Jun 20, 2022, 12:25 PM ISTUpdated : Jun 20, 2022, 12:37 PM IST
പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ ചൂടായി, പുറത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക് 

Synopsis

ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു.

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു.

വാട്ട്സ്ആപ്പില്‍ ഈ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടോ?; ഉടന്‍ ഡിലീറ്റ് ചെയ്യുക.!

നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്. മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല്‍ പൂര്‍ണമായും തകര്‍ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം. മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ  ആശ്വാസത്തിലാണ് യുവാവ്. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ