ഡ്രൈവിങ്ങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു; സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

Published : Nov 30, 2022, 12:21 PM IST
ഡ്രൈവിങ്ങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ചു; സസ്‌പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍

Synopsis

നവംബര്‍ 17 -ന് നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെ വി ബിജു, അപമര്യാതയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി കഴിഞ്ഞ 24 -ന് ആണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.


മലപ്പുറം:  ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ സി ബിജു അറസ്റ്റില്‍. മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. 

നവംബര്‍ 17 -ന് നാല് ചക്ര വാഹന ലൈസന്‍സിനുള്ള റോഡ് ടെസ്റ്റിനിടെ വി ബിജു, അപമര്യാതയായി പെരുമാറിയെന്നും ശരീരത്തില്‍ കയറിപ്പിടിച്ചെന്നും കാട്ടി യുവതി കഴിഞ്ഞ 24 -ന് ആണ് മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ്‌ ചെയ്തു. 

പൊലീസ് കേസെടുത്തതോടെ ബിജു ഫോണ്‍ സ്വച്ച് ഓഫ്‌ ചെയ്ത് ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രിയാണ് വയനാട് വൈത്തിരിയിലെ റിസോട്ടില്‍ നിന്ന് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതായി വനിതാ സ്‌റ്റേഷന്‍ എസ്‌ ഐ പി കെ സന്ധ്യാ ദേവി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു