അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു

Published : Nov 30, 2022, 10:17 AM ISTUpdated : Nov 30, 2022, 03:14 PM IST
അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു

Synopsis

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്. 

കോഴിക്കോട്:  താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്‌റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണി;  ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത്​ വീട്ടിൽ വസുമതിയാണ് (70) മരിച്ചത്. 2016 -ൽ സ്വകാര്യ ബാങ്കിന്‍റെ ആലപ്പുഴ ശാഖയിൽ നിന്ന് 2.5 ലക്ഷം രൂപ വീട് നിർമ്മാണത്തിന് ഇവർ വായ്പയെടുത്തിരുന്നു. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. മുതലും പലിശയും ചേർത്ത് അഞ്ച് ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാട്ടി ബാങ്ക് ജീവനക്കാർ ആഴ്ചകൾക്ക് മുമ്പ് വീട്ടിലെത്തി. 

ഇതേ തുടർന്ന്, വസുമതി ഏറെ മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഏതാനും ദിവസം മുമ്പ് ബാങ്ക് ജീവനക്കാർ വീണ്ടും ഇവരുടെ വീട്ടിലെത്തുകയും ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റും സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്ന് സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന് ഭീഷണി മുഴക്കി. പിന്നീട് പലപ്പോഴായി ആറ് തവണയോളം ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബാങ്ക് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ മ​ണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ ഇന്നലെയോടെ മരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി