അസ്സം സ്വദേശികളുടെ മകളോട് ക്രൂരത, 6 വയസുകാരി കരഞ്ഞതോടെ പിടിവീണു; പൊന്നാനിക്കാരൻ അറസ്റ്റിൽ

Published : Jan 25, 2024, 09:33 AM IST
അസ്സം സ്വദേശികളുടെ മകളോട് ക്രൂരത, 6 വയസുകാരി കരഞ്ഞതോടെ പിടിവീണു; പൊന്നാനിക്കാരൻ അറസ്റ്റിൽ

Synopsis

ഫൈസലിന്‍റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.

കണ്ണൂർ: കണ്ണൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ്  ഫൈസൽ ലൈംഗിക ചൂഷണക്കിന് ഇരയാക്കാൻ ശ്രമിച്ചത്.

അസം സ്വദേശികൾ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്‍റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ കൊല്ലത്ത് ഓസ്‌ട്രേലിയൻ സ്വദേശിയായ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. പൊഴിക്കര സ്വദേശി മുഹമ്മദ് ഷൈൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് നാലു മണിയോടെ മയ്യനാട് താന്നിയിലുള്ള റിസോർട്ടിന് സമീപം കടലിൽ ഇറങ്ങി നിന്ന വിദേശ വനിതയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇത് അവഗണിച്ച യുവതിയുടെ സമീപത്ത് എത്തിയ പ്രതി സ്വകാര്യ ഭാഗങ്ങളിൽ കയറിപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

Read More : 9-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; 14 കാരൻ ബെസ്റ്റ് ഫ്രണ്ട് അറസ്റ്റിൽ, സംഭവം പത്തനംതിട്ടയിൽ

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി