അട്ടപ്പാടി കാട്ടിമലയിൽ 4 യുവാക്കൾ കുടുങ്ങി, രക്ഷിച്ച് പുറത്തിറക്കി പൊലീസ്, മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

Published : May 22, 2024, 12:24 AM ISTUpdated : May 22, 2024, 12:37 AM IST
അട്ടപ്പാടി കാട്ടിമലയിൽ 4 യുവാക്കൾ കുടുങ്ങി, രക്ഷിച്ച് പുറത്തിറക്കി പൊലീസ്, മലപ്പുറം സ്വദേശികൾക്കെതിരെ കേസ്

Synopsis

വനത്തിൽ കയറിയ യുവാക്കൾക്ക് വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി. 

പാലക്കാട്: അനധികൃതമായി കാട്ടി കയറി പാലക്കാട് അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. മലപ്പുറം മേലാറ്റൂർ  സ്വദേശികളായ നാല് പേരാണ് കഴിഞ്ഞദിവസം കാട്ടിമലയിൽ അകപ്പെട്ടത്.  കാട് കാണാൻ വനത്തിൽ കയറിയ സംഘം വഴിതെറ്റി കാട്ടിമലയിൽ അകപ്പെടുകയായിരുന്നു.  രാത്രി ഒൻപത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ രക്ഷപ്പെടുത്തിയത്.  

മലപ്പുറത്ത് നിന്നും അട്ടപ്പാടി സന്ദർശനത്തിനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തിൽ കയറിയ യുവാക്കൾ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തതോടെ കാട്ടിൽ നിന്നും പുറത്തിറങ്ങാനാവാതെ വഴി തെറ്റി.  യുവാക്കൾ  മലയിൽ കുടുങ്ങിയ വിവരം ലഭിച്ചതോടെ പൊലീസും ഫയർഫോഴ്സു സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. യുവാക്കള്‍ വനത്തില്‍ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 

മേലാറ്റൂർ സ്വദേശികളായ അഷ്‌കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ്‌ എന്നിവരെയാണ് രക്ഷിച്ചത്. അഗളി സിഐയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. നാല് പേരും സുരക്ഷിതരാണെന്നും പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് യുവാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  ഇവരെ  അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തു. ഇന്ന് ഇവരെ  അട്ടപ്പാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More : 'ഫാക്കൽറ്റിയില്ല, സൗകര്യങ്ങളില്ല, പഠനവും ബുദ്ധിമുട്ടിൽ'; ഇടുക്കി മെഡിക്കൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ്
 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം