
മലപ്പുറം: മലപ്പുറത്തെയും നീലഗിരി കുന്നുകളെയും ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ മലപ്പുറം-ഊട്ടി സര്‍വീസിന് ഇനി പുതിയ മുഖം. പഴയ ബസിന് പകരം ആരംഭിച്ച 'പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്' ബസിന്റെ ഫ്ലാഗ് ഓഫ് മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പി. ഉ ബൈദുല്ല എംഎല്‍എ നിര്‍വഹിച്ചു. ചുരം വഴിയുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സുഖകരമാക്കാന്‍ പുതിയ ബസ് എത്തിയതോടെ സാധിക്കും. മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും എല്ലാ ദിവസവും രാവിലെ 11ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ബസ് ഊട്ടിയിലെത്തും. വൈകിട്ട് 4.40ന് അവി ടെ നിന്നും തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സര്‍വി അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്ത് നിന്നും ഊട്ടിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതേ ബസ് പുലര്‍ച്ചെ നാലിന് മലപ്പുറത്ത് നിന്നും ഗൂഡല്ലൂര്‍ സര്‍വിസ് നടത്തുന്നുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് മലപ്പുറത്തെയും ഊട്ടിയിലെയും വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ചടങ്ങില്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ ഹാരിസ് ആമിയന്‍, അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അനസ് മുണ്ടകവളപ്പില്‍, അ സി. ഡിപ്പോ എഞ്ചിനീയര്‍ ജേക്ക ബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam