മലപ്പുറം പോളിംഗിന് സജ്ജം, ജില്ലയിൽ 36.32 ലക്ഷം വോട്ടർമാർ, 144 സ്ക്വാഡുകൾ നിരീക്ഷണത്തിന്! 3,682 പോളിംഗ് സ്റ്റേഷനുകൾ

Published : Mar 25, 2026, 06:10 PM IST
kerala election

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. 36 ലക്ഷത്തിലധികം വോട്ടർമാർ, 3682 പോളിംഗ് സ്റ്റേഷനുകൾ, ഉദ്യോഗസ്ഥ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ വോട്ടര്‍പട്ടിക, പോളിംഗ് സ്റ്റേഷനുകള്‍, ഉദ്യോഗസ്ഥരുടെ വിന്യാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 36,32,210 ആണ്. ഇതില്‍ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 29,796 പേര്‍ ഭിന്നശേഷി വോട്ടര്‍മാരും 41,962 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. 1,11,463 യുവ വോട്ടര്‍മാരും 1,831 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.

ജില്ലയിലാകെ 3,682 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 80 വനിതാ സൗഹൃദ ബൂത്തുകളും 48 മാതൃകാ പോളിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ബൂത്തുകള്‍ ഭിന്നശേഷിക്കാരാണ് നിയന്ത്രിക്കുക. 15 ഇടങ്ങളിലായി 43 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. 5172 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും 10344 പോളിങ് ഓഫീസര്‍മാരുമടക്കം 20,688 പോളിംഗ് ഉദ്യോഗസ്ഥരെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുത്തു. 29നാണ് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 24 മുതല്‍ 28 വരെ നടക്കും. ഗ്രൂപ്പ് പരിശീലനം മാര്‍ച്ച് 31 ന് നിശ്ചയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മണ്ഡലത്തിലും ഒമ്പത് വീതം ആകെ 144 ഫ്‌ളയിങ് സ്‌ക്വാഡുകളും 144 സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. 32 ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളും ജില്ലയിലുണ്ട്. ഇതുകൂടാതെ ആറ് പൊതു നിരീക്ഷകരും നാല് ചെലവ് നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനും ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ബി.എസ്.എഫിന്റെ രണ്ട് കമ്പനികള്‍ നിലവില്‍ ജില്ലയിലുണ്ട്. ഏഴ് കമ്പനികള്‍ കൂടി ഉടന്‍ എത്തും.

4,603 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വോട്ടെടുപ്പിനായി സജ്ജമാണ്. ഇവയുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. 4,971 വിവിപാറ്റുകളും തയ്യാറായിട്ടുണ്ട്. 13 ഇടങ്ങളിലായി 16 വിതരണ - സ്വീകരണ കേന്ദ്രങ്ങളും ഏഴ് ഇടങ്ങളിലായി 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ലഭിച്ചത് 216 നാമനിര്‍ദ്ദേശ പത്രികകളാണ് ഇതില്‍ 137 എണ്ണം സാധുവാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊടുങ്ങല്ലൂര്‍ കാവുതീണ്ടലിനിടെ 'കോമരത്തെ ചവിട്ടുന്ന എസ്ഐ', ദൃശ്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കരുത്, ഡോക്യുമെന്ററി ചിത്രീകരണത്തിനെതിരെ കേസ്
ഒറീസയിൽ പോയി സാധനം വാങ്ങി, ട്രെയിനിൽ പാലക്കാടെത്തി, ബസിൽ നാട്ടിലേക്ക്, ഷോൾഡർ ബാഗിൽ 12 കിലോ കഞ്ചാവ്