
മലപ്പുറം: പൊന്നാനിയിലും മാറഞ്ചേരിയിലും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇരുപതോളം പേരെ ആക്രമിച്ച് തെരുവുനായ. പൊന്നാനിയില്‍ ചൊവ്വാഴ്ച മൂന്നുപേരെ ആക്രമിച്ച തെരുവുനായ് ബുധനാഴ്ച കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 13 പേരെ കടിച്ചു. തിരക്കേറിയ ചമ്രവട്ടം ജങ്ഷന്‍, കുണ്ടുകടവ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് തെരുവു നായ പ്രദേശവാസികളെ ഓടിച്ചിട്ട് കടിച്ചത്. ചൊവ്വാഴ്ച പൊന്നാനി സ്വദേശികളായ അംറ (8), ഹസിന (42), ജുബൈരിയ (31) എന്നിവര്‍ക്കാണ് തെരുവുനായുടെ അക്രമത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ജുവൈരിയ (44), ഇന്ദിര (48), ഹല്‍ഖ (23), നിഷ (53), ഷാജിത (34), റിസ്വാന (22), ബദറുന്നിസ (48), ഭാസ്‌കരന്‍ (63), അഷിത (32), ശ്രീജിത്ത് (32), ശാന്ത (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പേവിഷ ബാധയുള്ള തെരുവുനായയാണ് പൊതുജനങ്ങളെ കടിച്ച് പരിക്കേല്‍പ്പിച്ചത്.
രാവിലെ മുതല്‍ തെരുവുനായുടെ പരാക്രമം ആരംഭിച്ചതോടെ നഗരസഭ ഭരണസമിതി അംഗങ്ങളും ഹെല്‍ത്ത് വിഭാഗവും കണ്ടിജന്റ് ജീവനക്കാരും തെരുവുനായയെ പിടികൂടാനായി രംഗത്തിറങ്ങി. ഉച്ചയോടെ മലപ്പുറത്ത്നിന്ന് ഡോഗ് ക്യാച്ചര്‍മാരും രംഗത്തെത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ നൈതല്ലൂര്‍ റോയല്‍ സ്‌കൂളിന് സമീപം വെച്ച് തെരുവുനായെ പിടികുടി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. മാറഞ്ചേരി താമല ശ്ശേരി അമ്പാരത്ത് ഷെമീറിന്റെ മൂന്നര വയസ്സുള്ള മകള്‍ സംമ്‌റക്കാ ണ് നായുടെ ആക്രമണത്തില്‍ ഗു രുതരമായി പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് നായയുടെ ആക്രമണമുണ്ടായത്.
മാസ്റ്റര്‍പടി പുല്ലയില്‍ ഒമ്പത് വയസുകാരിക്കും വീട്ടുമുറ്റത്തുവെച്ച് നായുടെ കടിയേറ്റു. മാറഞ്ചേരി സെന്ററിന് സമീപം വട്ടേകാട്ടില്‍ ഹസീന, പരിച്ചകം കോമുണ്ടത്തേല്‍ ജുബൈരിയ എന്നിവര്‍ റോഡിലൂടെ നടക്കുന്നതിനിടയിലാണ് കടിയേറ്റത്. മാറഞ്ചേരി വില്ലേജ് ഓഫിസ് പരിസരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ജുബൈരിയ എന്ന വീട്ടമ്മക്കും കടിയേറ്റിട്ടുണ്ട്. കുറച്ചുകാലങ്ങളായി മാറഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാന്‍ തയാറാവാത്തതില്‍ നാട്ടുകാര്‍ പലവട്ടം പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam