രാതി നൽകാനെത്തിയ യുവതിയുടെ ബന്ധുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്ത പ്രതി അതിജീവിതയ്ക്ക് നേരെയും ഭീഷണി സന്ദേശം അയച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി. ഇരുട്ടിന്‍റെ മറവിൽ കണ്ടാൽ കരഞ്ഞു കാലു പിടിച്ചാലും വെറുതെ വിടില്ലെന്നാണ് പ്രതിയുടെ ഭീഷണി. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമിനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി നൽകാനെത്തിയ യുവതിയുടെ ബന്ധുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്ത പ്രതി അതിജീവിതയ്ക്ക് നേരെയും ഭീഷണി സന്ദേശം അയച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.