ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശി കുത്തേറ്റു മരിച്ചു; മറ്റൊരു മലയാളി അറസ്റ്റില്‍

Published : Mar 27, 2026, 08:32 PM IST
death

Synopsis

ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ കൊടുവള്ളി സ്വദേശി ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ മുത്തീനയിലെ കഫ്റ്റീരിയയിലെ ഡെലിവെറി ബോയ് ആണ് നിഷാദ്. പ്രതിയായ ഷമീര്‍ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയില്‍. ഭാര്യ: ആരിഫ. മക്കള്‍: ആദി, ഫാദി.   

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുത്ത വേനലിൽ കരിഞ്ഞുണങ്ങി നാട്, കൊട്ടിയത്ത് വീട് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം
ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരന്റെ കൊലപാതകം: അതിഥി തൊഴിലാളി അറസ്റ്റിൽ; പിടികൂടിയത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ