21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി

Published : Jan 22, 2026, 06:33 PM IST
golden crown

Synopsis

വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം (21.75 പവൻ) (തൂക്കം വരുന്നതാണ് കിരീടം.

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം സമർപ്പിച്ച് ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപന ഉടമ. തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിന്‍റെ ഭാര്യ സിനി അജയകുമാറാണ് സ്വർണ്ണക്കിരീടം സമർപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നടതുറന്ന നേരത്തായിരുന്നു സമർപ്പണം കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. ചടങ്ങിൽ അജയകുമാറിന്റെ കുടുംബത്തിനൊപ്പം ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, സി എസ് ഒ മോഹൻകുമാർ എന്നിവരും പങ്കെടുത്തു.

വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിലാണ് കിരീടം നിർമ്മിച്ചിരിക്കുന്നത്. പതിച്ച കല്ലുകൾ അടക്കം 174 ഗ്രാം (21.75 പവൻ) (തൂക്കം വരുന്നതാണ് കിരീടം. സമർപ്പണത്തിന് രശീതി നൽകിയിട്ടുണ്ട്. വഴിപാട് സമർപ്പണം നടത്തിയ സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്