
ആലപ്പുഴ: ആലപ്പുഴ സ്വദേശി ബഹറൈനിൽ കൊല്ലപ്പെട്ടു. നൂറനാട് ഉളവുക്കാട് കാഞ്ഞിര വിളയിൽ സുഭാഷ് (49) എന്നയാളാണ് ബഹറൈനിൽ കൊല്ലപ്പെട്ടത്. മി റാക്കിൽ ഇൻഫർമേഷൻ ടെക്നോളജി എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു സുഭാഷ്.
കഴിഞ്ഞ ദിവസം ജുഫൈറിലെ ജോലി സ്ഥലത്തുവെച്ച് കൂട്ടുകാരുമായി ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. സംഭവമുണ്ടായ ഉടൻ സഹപ്രവർത്തകർ സമീപത്തുള്ള ബി.ഡി.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്തുവാൻ കഴിഞ്ഞില്ല. കൂട്ടുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് വിവരം.
സുഭാഷ് ദീർഘനാളായി നൂറനാട് ജംങ്ഷനിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്നു. അടുത്ത സമയത്താണ് സുഭാഷ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വിദേശത്തേക്ക് പോയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മൃതദേഹം നാട്ടിലേത്തിക്കുവാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam