തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു

Published : Aug 29, 2023, 12:14 PM IST
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു

Synopsis

രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.

പാലക്കാട് : തമിഴ്നാട് കോവിൽപാളയത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. രോഹിത് ഓടിച്ചിരുന്ന കാർ തടി കയറ്റി മുന്നിൽ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇരുവരെയും പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിപുരം സ്വദേശിയായ പരമേശ്വരനും കുടുംബവും വർഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. 


 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം