വിഷം കഴിച്ച നിലയിൽ കണ്ടത്തിയ മലയാളി വിദ്യാർത്ഥികൾ മരിച്ചു

By Web TeamFirst Published Oct 13, 2019, 10:45 PM IST
Highlights

കാസർകോട് കോളിയടുക്ക സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

കാസര്‍കോട്: മംഗളൂരുവിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർകോട് കോളിയടുക്ക സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.

click me!