മലയാളി യുവതി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

Published : Jun 06, 2024, 02:23 PM IST
മലയാളി  യുവതി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

Synopsis

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു

കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു. കടമേരി പുതിയോട്ടില്‍ രശ്മി(36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ വിട്ട് മടങ്ങിവരവേയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ ലോക്കോ പൈലറ്റ് ആയ മഹേഷിന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാവിലെ മകനെ സ്‌കൂളില്‍ വിട്ട് മടങ്ങിവരവേ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രശ്മിയും കുടുംബവും ബെംഗളൂരുവില്‍ ആയിരുന്നു താമസം. മക്കള്‍: കിഷന്‍ ദേവ്, കല്യാണി. പിതാവ്: കിഴക്കേടത്ത് രത്‌നാകരന്‍(കുമ്മങ്കോട്). മാതാവ്: പുതുശ്ശേരി ശൈലജ (ആയഞ്ചേരി).

മലപ്പുറത്ത് സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; 12 വിദ്യാ‌ർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്