രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. 

മലപ്പുറം: സ്‌കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങളാടിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. രാവിലെ വിദ്യാർത്ഥികളുമായി മൊറയൂർ വി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. 

വാനിലുണ്ടായിരുന്ന 12 വിദ്യാത്ഥികൾക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട വാൻ 12 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. 'റോഡ് കുറച്ച് വീതി കുറവുള്ളയിടമാണ്. ഓപ്പോസിറ്റ് വന്ന വണ്ടിക്ക് സൈഡ് കൊടുത്തപ്പോൾ സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

കീശയിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ചു; കാസര്‍കോട് യുവാവിന് തുടയിലും കൈക്കും പൊള്ളലേറ്റു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം