ശ്രീനഗര്‍ ബിഎസ്എഫ് ആസ്ഥാനത്തെ താമസസ്ഥലത്ത് സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

Published : Mar 13, 2025, 10:00 PM IST
ശ്രീനഗര്‍ ബിഎസ്എഫ് ആസ്ഥാനത്തെ താമസസ്ഥലത്ത് സ്റ്റൗ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

Synopsis

ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ (28) ആണ് മരിച്ചത്.  

കോഴിക്കോട്: ശ്രീനഗറിലെ അതിര്‍ത്തി സംരക്ഷണ സേന(ബിഎസ്എഫ്) ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് മലയാളി യുവതി മരിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാഹുല്‍ രാജിന്റെ ഭാര്യ വേളം പെരുവയല്‍ സ്വദേശി ആറങ്ങാട്ട് ഷിബിന്‍ഷ (28) ആണ് മരിച്ചത്.  

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഷിബിന്‍ഷയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാല് വയസ്സുകാരനായ മകന്‍ ദക്ഷിത് യുവന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഷിബിന്‍ഷ ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: രാഗിണി. സഹോദരന്‍: ഷിബിന്‍ ലാല്‍.

കര്‍ണാടക ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വഴി കൂളായി നടന്നുവരുന്ന യുവാവ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു