കര്‍ണാടക ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വഴി കൂളായി നടന്നുവരുന്ന യുവാവ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്

Published : Mar 13, 2025, 07:51 PM IST
കര്‍ണാടക ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വഴി കൂളായി നടന്നുവരുന്ന യുവാവ്, തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്

Synopsis

കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

മാനന്തവാടി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട ബാവലി ചെക്ക് പോസ്റ്റ് സമീപത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുനെല്ലി തോൽപ്പെട്ടി ആളൂറിലെ കണ്ണനെ (24) യാണ് തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

കർണാടക ഭാഗത്തു നിന്നും ചെക് പോസ്റ്റ് വഴി നടന്നു പോകവെ പൊലീസിനെ കണ്ട യുവാവ് പരിഭ്രമിക്കുകയായിരുന്നു. തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെടുത്തത്. കയ്യിലുണ്ടായിരുന്ന പൊതിയിൽ നിന്ന് പതിനാല് ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്.

ഡോക്ടറുടെ കുറിപ്പടിയിൽ സിറപ്പ്, കണ്ണൂരിലെ മെഡിക്കൽ ഷോപ്പ് നൽകിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ