ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ മരിച്ചു

Web Desk   | Asianet News
Published : Apr 11, 2020, 12:34 PM ISTUpdated : Apr 11, 2020, 02:24 PM IST
ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക്  പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകന്‍ റോഡപകടത്തില്‍ മരിച്ചു

Synopsis

രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തില്‍പ്പെടുന്നത്. എഫ്സിഐ യിൽ നിന്ന് അരി കയറ്റിയ വന്ന ലോറിയാണ് ഇടിച്ചാണ് അപകടം. 

കുന്നംകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് മടങ്ങിയ നഴ്സ് റോഡപകടത്തില്‍ മരിച്ചു. രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡിലെ സേവനത്തിനുള്ള വേതനം വാങ്ങി മടങ്ങുമ്പോഴാണ് കുന്നംകുളം താലൂക്ക് ആശൂപത്രിയിലെ താത്കാലിക നഴ്സ് ആഷിഫ് അപകടത്തില്‍പ്പെടുന്നത്. എഫ്സിഐ യിൽ നിന്ന് അരി കയറ്റിയ വന്ന ലോറിയാണ് ഇടിച്ചാണ് അപകടം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മുളങ്കുന്നത്തുകാവില്‍ നിന്ന് വരികയായിരുന്ന ലോറിയ്ക്ക് നിയന്ത്രണം വിട്ട ബെക്ക് പാഞ്ഞുകയറുകയായിരുന്നു. ഇരുപത്തിമൂന്നുവയസായിരുന്നു പ്രായം. 

 

താലൂക്ക് ആശുപത്രിയില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ മെഡിക്കല്‍ കോളേജിലെത്തിക്കാനും തിരിച്ചുവന്നപ്പോള്‍ വാഹനം അണുവിമുക്തമാക്കാനും മുന്നിലുണ്ടായിരുന്ന ജീവനക്കാരനായിരുന്നു ആഷിഫ്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മാര്‍ച്ച് 16നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. സമയക്രമം നോക്കാതെ ജോലി ചെയ്യാന്‍ ആഷിഫ് മടികാണിച്ചിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. 

ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പ്രതികരിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ