
മാവേലിക്കര: ഏറെ നാളുകളായി വീട്ടുകാർ ഉപേക്ഷിച്ച വയോധികന് അഭയമൊരുക്കി ജന സേവനകേന്ദ്രം. ഇലിപ്പക്കുളം പോരടി തെക്കതിൽ തങ്കച്ചനെയാണ് (67) അടൂർ ജന സേവനം കേന്ദ്രം ഏറ്റെടുത്തത്. ചൂനാട് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഇയാള്‍. കഴിഞ്ഞ 25 വർഷത്തോളമായി കടത്തിണയിൽ കഴിയുകയായിരുന്നു തങ്കച്ചന്‍.
അടുത്തിടെയുണ്ടായ കാലില്‍ മുറിവ് ഏല്‍ക്കുക കൂടി ചെയ്ത് തീര്‍ത്തും അവശനായ ഇയാളെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗം ഫസൽ നഗരൂർ, വള്ളികുന്നം എസ്. ഐകെ സുനു മോൻ എന്നിവർ ചേർന്നാണ് ജന സേവനകേന്ദ്രത്തിലാക്കാന്‍ നടപടിയെടുത്തത്. പുതിയ വസ്ത്രങ്ങള്‍ നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് മുറിവിന് ചികിത്സ നല്‍കിയ ശേഷമാണ് അടൂർ ജനസേവന കേന്ദ്രത്തിലേക്ക് മാറ്റിയത്.
വൃദ്ധയായ അമ്മയെ ഉപേക്ഷിച്ച് മകന്‍ വീടുവിട്ട സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
കോട്ടപ്പടിയില്‍ അമ്മയെ ഉപേക്ഷിച്ച് പോയ മകനെ വിളിച്ചുവരുത്തും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam