രണ്ട് വർഷത്തോളമായി പൈവളികെയിലെ തോട്ടത്തിൽ പണി, ജമാലുദ്ദീൻ കൊലക്കേസ് പ്രതിയെന്ന് ആരുമറിഞ്ഞില്ല; ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ പിടിയിൽ

Published : Apr 25, 2026, 12:34 PM IST
Murder

Synopsis

ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം പോലീസ് പിടികൂടി. കരുളായി സ്വദേശിയായ ജമാലുദ്ദീനെ കാസർകോട്ട് ടാപ്പിങ് തൊഴിലാളിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം: ബന്ധുവായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. കരുളായി ചെട്ടി സ്വദേശി തെക്കുംപുറത്ത് ജമാലുദ്ദീനെയാണ് (50) നിലമ്പൂര്‍ ഡിവൈ.എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോട്ട്‌ നിന്ന് പിടികൂടിയത്. 2017 ഏപ്രി ല്‍ 23 നാണ് സംഭവം നടന്നത്. ബന്ധുവായ ആലുങ്ങല്‍ ഹസീനയെ പ്രതി മണ്ണെണ്ണ യൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 

ഒളിവില്‍ പോയ പ്രതി ടാപ്പിങ് തൊഴിലാളിയായി രണ്ട് വര്‍ഷത്തോളമായി മമഞ്ചേശ്വരം പൈവളികെ എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇയാൾ കൊലക്കേസ് പ്രതിയാണെന്ന കാര്യം പൈവളികെയിൽ ആർക്കും അറിയില്ലായിരുന്നു എന്നാണ് വിവരം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ആഴ്ചകളോളം മഞ്ചേശ്വരത്തെ തോട്ടം മേഖലയില്‍ രഹസ്യമായി നിരീക്ഷണം നടത്തി. ഇതിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എസ്.സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
ചെമ്മീൻ ചാലിലെ വലയിൽ കാൽ കുരുങ്ങി വിദ്യാർഥി മുങ്ങി മരിച്ചു