ചെമ്മീൻ ചാലിലെ വലയിൽ കാൽ കുരുങ്ങി വിദ്യാർഥി മുങ്ങി മരിച്ചു

Published : Apr 25, 2026, 11:00 AM IST
Achu

Synopsis

അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്.

തൃശൂർ: വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥിയായ എം.എസ്. അച്ചു (19) ആണ് മുങ്ങി മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനായ അച്ചു, ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥിയാണ്. സുഹൃത്തുകൾക്കൊപ്പം വാടക വീടെടുത്താണ് താമസിച്ചിരുന്നത്. 

അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്. ചെമ്മീൻ ചാലിലെ വലയിൽ കാൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം. മറ്റുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ നാട്ടുകാരെ വിളിച്ച് കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിൽ; പൊലീസിൽ കീഴടങ്ങാൻ എത്തിയത് അയൽവാസിക്കൊപ്പം സ്കൂട്ടറിൽ
വരാപ്പുഴയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; ബംഗലൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു