
മാന്നാർ: ഓർമക്കുറവ് മൂലം വഴിതെറ്റി എത്തി മാന്നാർ ടൗണിൽ വിഷമിച്ചു നിന്ന യുവാവിന് സാമൂഹ്യ പ്രവർത്തകർ തുണയായി. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ മാന്നാർ പരുമലക്കടവിൽ വഴിതെറ്റി എത്തപ്പെട്ടതാണ് ചെന്നിത്തല ഒരിപ്രം ഇലമ്പിലാത്ത് പടീറ്റതിൽ സുനിൽ.
സാമൂഹ്യപ്രവർത്തകനും മാന്നാർ മുസ്ലിം ജമാഅത്ത് വെൽഫെയർ സമിതി അംഗവുമായ നിയാസ് ഇസ്മയിലിന്റെ ശ്രദ്ധയില്‍ പെടുകയും സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതിനാൽ മാന്നാർ എമർജൻസി റെസ്ക്യു ടീം സെക്രട്ടറി അൻഷാദ് മാന്നാറിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഇരുവരും ചേർന്ന് സുനിലിനെ മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും അതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട ബന്ധുക്കൾ പോലീസുമായി ബന്ധപ്പെടുകയും രാത്രി പത്തുമണിയോടെ മാതാവുമായി എത്തി സുനിലിനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
പൊതുവെ ഓർമ്മക്കുറവുള്ള സുനിൽ രാവിലെ പതിനൊന്നു മണിക്ക് ഇരമത്തൂരിലുള്ള അമ്മയുടെ കുടുംബ വീട്ടിലേക്ക് സൈക്കിളിൽ പോയതാണെന്നും തിരികെ എത്തത്തിരുന്നപ്പോൾ അന്വേഷിക്കുന്നതിനിടെയാണ് വിവരം അറിഞ്ഞതെന്നും മാതാവ് തങ്കമണി പറഞ്ഞു. സീനിയർ സിവിൽ പോലിസ് ഓഫീസർ സ്വർണരേഖ, സിവിൽ പോലിസ് ഓഫീസർ ബിജോഷ് കുമാർ, നിയാസ് ഇസ്മായിൽ, അൻഷാദ് മാന്നാർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാതാവും ബന്ധുക്കളും സുനിലിനെ കൂട്ടിക്കൊണ്ട് പോയത്.
കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കും: സി.കെ ഷാജിമോഹൻ
തിരുവനന്തപുരം: സംസ്ഥാനത്തെ നെൽ, റബർ, നാളികേര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി പരമാവധി ഇടപെടുമെന്ന് പ്രസിഡന്റ് സി.കെ ഷാജിമോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏതാനും വർഷങ്ങളായി കേരളത്തിലെ എല്ലാ മേഖലയിലെയും കർഷകർ ദുരിതത്തിലാണ്. അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുത്ത ശേഷം കർഷകരുടെ ഒരാവശ്യത്തിലും കാർഡ് ബാങ്ക് ശ്രദ്ധ നൽകിയിട്ടില്ല. എങ്ങനെയും യുഡിഎഫിന്റെ ഭരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് അഡ്മിനിസ്ട്രേറ്റർ മുന്നോട്ടു പോയതെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം