പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പ്രതിയെ ഒളിത്താവളം വളഞ്ഞ് പിടികൂടി കൊടുമൺ പൊലീസ്

Published : Jul 21, 2026, 05:49 PM IST
POCSO Case

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ 76-കാരനെ കൊടുമൺ പോലീസ് പിടികൂടി. തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് പോക്‌സോ കേസ് പ്രതിയായ സുകുമാരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊടുമൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ വയോധികനെ കൊടുമൺ പോലീസ് പിടികൂടി. പന്തളം തെക്കേക്കര കണ്ഠളൻ തറ ചെറുലയം വള്ളിപ്പറമ്പിൽ സുകുമാരൻ (76) ആണ് ഒളിവിൽ കഴിയുന്നതിനിടെ കൊടുമൺ പൊലീസിൻ്റെ പിടിയിലായത്. തേക്കുതോട് താഴെ പറക്കുളത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ മാസം രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പുറത്തായതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. പെൺകുട്ടിയും കുടുംബവും വിവരം അറിയിച്ചതിന് പിന്നാലെ കൊടുമൺ പൊലീസ് സുകുമാരനെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ നാട്ടിൽ നിന്ന് കടന്ന പ്രതി തുമ്പമൺ, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊടുമൺ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. സബ് ഇൻസ്പെക്ടർ ജിനു ജെ.യു., സി.പി.ഒ.മാരായ അഭിലാഷ്, ശ്യാം, അഖിൽ കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടത്തിണ്ണയിൽ കിടന്ന് ഉറങ്ങിയ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
നെയ്യാറ്റിൻകര സ്വദേശികളായ അച്ഛനും അമ്മയും മകനും ആലപ്പുഴയിൽ പൊലീസ് പിടിയിൽ; പോത്തൻകോട് സ്വദേശിയെ മദ്യം കൊടുത്ത് മയക്കി പണം തട്ടിയ കേസിൽ അറസ്റ്റ്