
കല്‍പ്പറ്റ: കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ബസ് യാത്രക്കാരന്‍ അറസ്റ്റില്‍. തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി. കാസിം (42) ആണ് എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്.
കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരനായ ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു. കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു മൂന്ന് വകുപ്പുകളുടെയും സംയുക്ത പരിശോധന. മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്നു ബസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam