ആലപ്പുഴയില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; വിമതനും വിജയം

By Web TeamFirst Published Feb 15, 2019, 2:45 PM IST
Highlights

കായംകുളം 12-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഷമ അജയന്‍ 446 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍ അജയന്‍റെ  നിര്യാണത്തെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടോമി ജോസഫ് പൂണിയില്‍ (യുഡിഎഫ്), എല്‍ഡിഎഫ് സ്വതന്ത്രനായി വര്‍ഗീസ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഗീത രാംദാസ് (ബിജെപി) എന്നിവരായിരുന്നു എതിരാളികള്‍.

കായംകുളം 12-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഷമ അജയന്‍ 446 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് കൗണ്‍സിലര്‍ അജയന്‍റെ  നിര്യാണത്തെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിന്ധുകുമാരി (യുഡിഎഫ്), രാധാകൃഷ്ണന്‍ (ബിജെപി) എന്നിവരും രംഗത്തുണ്ടായിരുന്നു.
കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബീന വിനോദ് വിജയിച്ചു. ജയമ്മ (യുഡിഎഫ്), ബിന്ദു,ഷാജി (ബിജെപി) എന്നിവരായിരുന്നുഎതിരാളികള്‍.

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡില്‍ യുഡിഎഫിലെ എസ് സുകുമാരി വിജയിച്ചു. എല്‍ഡിഎഫിലെ കരുവാറ്റ ജയപ്രകാശ് രണ്ടാമതെത്തി. എല്‍ഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വാര്‍ഡാണ്.

click me!