ബസില്‍ യുവതിയോട് അതിക്രമം നടത്തി മുങ്ങി; താടിയും മീശയും വളർത്തി ചെന്നൈയിൽ ഒളിവു ജീവിതം, 11 മാസത്തിന് ശേഷം പ്രതി പിടിയിൽ

Published : Oct 25, 2026, 02:23 AM IST
assault in bus

Synopsis

തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന ബസ്സിൽ പേയാടിനടുത്ത് വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. 11 മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ചെന്നൈയിൽ നിന്ന് പിടികൂടുന്നത്. കന്യാകുമാരി സ്വദേശിയായ മഷുക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന ബസ്സിൽ പേയാടിനടുത്ത് വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. യുവതിയുടെ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തു.

എന്നാൽ യുവതി പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഇതോടെ പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതി കന്യാകുമാരി സ്വദേശി മഷുക്കാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിക്കായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും മാസങ്ങളോളം കണ്ടെത്താൻ കഴിഞ്ഞില്ല. 11 മാസങ്ങൾക്ക് ശേഷമാണ് പ്രതി ചെന്നൈയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ചെന്നൈയിലെത്തി മഷൂക്കിനെ കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കള്ളൻ കയറിയെന്ന വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കെട്ടിയിട്ട നിലയിൽ യുവാവ്; പിന്നീട് നടന്നത് മനുഷ്യത്വപരമായ ഇടപെടൽ
നിലവിളക്കിൽനിന്ന് തീ പടർന്ന് വീടിനുള്ളിൽ അപകടം; സോഫയും എസിയും ടിവിയും അടക്കം കത്തിനശിച്ചു; സംഭവം പാലക്കാട്ട്