
പാലക്കാട്: തച്ചമ്പാറയിൽ നിലവിളക്കിൽനിന്ന് തീ പടർന്ന് വീട്ടിലെ ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചു. ഇടുക്കുറിശ്ശി സിറ്റിയിലെ അധ്യാപികയായ ദേവകിയുടെ വീടിനുള്ളിലാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നിലവിളക്ക് കൊളുത്തിവെച്ച ശേഷം ദേവകി അമ്പലത്തിൽ പോയിരുന്നു. ഇതിനിടെയാണ് നിലവിളക്കിൽനിന്ന് സമീപത്തെ ജനലിന്റെ കർട്ടനിലേക്ക് തീ പടർന്നത്. പിന്നാലെ വീടിനുള്ളിൽ തീ ആളിപ്പടർന്നു. ഹാളിലുണ്ടായിരുന്ന സോഫയും എസിയും ടിവിയും മറ്റ് സാധനസാമഗ്രികളും കത്തിനശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam