മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44കാരൻ അറസ്റ്റിൽ

Published : Jul 04, 2024, 12:43 PM IST
മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; ആശുപത്രിയിലെ ചികിത്സക്കിടെ പൊലീസിനെ അറിയിച്ചു, 44കാരൻ അറസ്റ്റിൽ

Synopsis

പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു

മലപ്പുറം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ എം ബിനീഷ് അറസ്റ്റ് ചെയ്തത്. വണ്ടൂർ സ്വദേശിനിയായ 18 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 28 നായിരുന്നു സംഭവം.

ചികിത്സ തേടിയ യുവതി ആശുപത്രിയിൽനിന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചു കേസുകളുള്ളതായി പൊലീസ് പറഞ്ഞു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്