12 വയസുള്ള മകനെ പീഡിപ്പിച്ച 42 കാരനായ പിതാവിന് 96 വര്‍ഷം കഠിന തടവും 8 ലക്ഷം രൂപ പിഴയും ശിക്ഷ

Published : Jul 04, 2024, 11:52 AM IST
12 വയസുള്ള മകനെ പീഡിപ്പിച്ച 42 കാരനായ പിതാവിന് 96 വര്‍ഷം കഠിന തടവും 8 ലക്ഷം രൂപ പിഴയും ശിക്ഷ

Synopsis

2022 ഏപ്രിൽ 14നാണ് കേസിന് ആസ്പദമായ സംഭവം. പുറത്ത് പോയ മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്.

മഞ്ചേരി: പന്ത്രണ്ട് വയസുകാരനായ മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വർഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നൽകണം. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേയ്ക്കയച്ചു.

2022 ഏപ്രിൽ 14നാണ് കേസിന് ആസ്പദമായ സംഭവം. പുറത്ത് പോയ മാതാവ് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് അവശനായ കുട്ടിയെ കണ്ടത്. കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. അരിക്കോട് പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന സി വി ലൈജു മോൻ, അബ്ബാസലി, സബ് ഇൻസ്‌പെക്ടർ എം കബീർ എന്നിവരാണ് കേസന്വേഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്