ബിവറേജ് ഔട്ട്‌ലെലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പിടികൂടി

Published : Aug 20, 2020, 06:59 PM IST
ബിവറേജ് ഔട്ട്‌ലെലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍  പ്രതിയെ പിടികൂടി

Synopsis

സംഭവത്തിന് ശേഷം ഒന്നര മാസത്തോളം ദിനേശന്‍ ഒളിവില്‍ പോകുകയായിരുന്നു.  

ചേര്‍ത്തല: ബിവറേജ് ഔട്ട്‌ലെലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ പ്രധാന പ്രതിയെ പിടികൂടി. നഗരസഭ ഒന്നാം വാര്‍ഡില്‍ മുറിവേലിച്ചിറ വീട്ടില്‍ ദിനേശനെയാണ് ചേര്‍ത്തല സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജൂലൈ 11നായിരുന്നു സംഭവം. ദിനേശനും മറ്റ് രണ്ട് സുഹൃത്തുകളുമായി ബിവറേജില്‍ എത്തി ഭീകരാന്തരീക്ഷം  സൃഷ്ടിച്ച ശേഷം സെക്യൂരിറ്റി ജീവനക്കാരനെ ഗുരതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒന്നര മാസത്തോളം ദിനേശന്‍ ഒളിവില്‍ പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാനന്തവാടിയില്‍ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണം കണ്ടെത്തി പൊലീസ്, 'ആഭരണം അഴിക്കുന്നതിനിടെ കുട്ടി കരഞ്ഞു, കുട്ടിയെ കയറ്റി വണ്ടി വിട്ടു'
സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം, സ്ഥാപനം നേരത്തെ കൈമാറിയെന്ന് വിശദീകരണം