ചേർത്തല നഗരസഭാ കൗൺസിലർക്ക് നേരെയുള്ള ആക്രമണം: പ്രതി റിമാൻഡിൽ

Published : Apr 27, 2026, 08:08 PM IST
arrest

Synopsis

സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ചേർത്തല : നഗരസഭാ സ്ഥിര സമിതി അധ്യക്ഷയും 31-ാം വാർഡു കൗൺസിലറുമായ അധീന രാജുവിന് (23) നേരെയുണ്ടായ ആക്രമണത്തിൽ പ്രതി റിമാൻഡിൽ. ചേർത്തല മായിത്തറ വെളിയിൽ വീട്ടിൽ ലോറൻസിനെയാണ് (നേമം ലോറൻസ് -61) ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹോപദ്രവം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ ചെയ്തു. ശനിയാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കാറിനു കടന്നുപോകാൻ വഴി നൽകിയില്ലെന്ന കാരണമുയർത്തിയായിരുന്നു മനുഷ്യാവകാശ സംഘടനയുടെ ബോർഡു വച്ച കാറിലെത്തി ആക്രമണം നടത്തിയത്. കാറിൽ മനുഷ്യാവകാശ സംഘടനയുടെ ബോർഡ് അനധികൃതമായി ഉപയോഗിച്ചതായി പരാതിയിൽ വാഹന വകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിവിട്ടേറ്റ കൗൺസിലറെ ജന പ്രതിനിധികൾ ചേർന്നാണ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു, പൊട്ടിവീണത് കാറിന് മുകളിൽ, എയർ ബാഗ് പ്രവർത്തിച്ചതിനാൽ രക്ഷ
കളിക്കുന്നതിനിടെ കുട്ടിയുടെ കാല് വീടിന്റെ കോൺക്രീറ്റ് ​പില്ലറിനിടയിൽ കുടുങ്ങി, മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു, ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന