നീ ആരാടാ...ജീപ്പിൽ നിന്നിറക്കവേ പൊലീസുകാരോട് കയർത്ത് പ്രതി, കൈതിരിച്ചു, അറസ്റ്റ്

Published : Jul 31, 2025, 11:15 AM IST
kerala police

Synopsis

നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നിൽ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം.

തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. കൊല്ലങ്കാവ് ചെരുപ്പൂർകോണം സ്വദേശി ശാലു (37) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് ടൗണിലെ ബാറിന് മുന്നിൽ അടിപിടികൂടിയ ശാലുവിനെയും മറ്റൊരാളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആകാശ്, രാഹുൽ എന്നിവർ ചേർന്ന് പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം.

സ്റ്റേഷനിലെത്തിയ ശാലുവിനെ ജീപ്പിൽ നിന്നും ഇറക്കുന്നതിനിടെ നീ ആരാടാ എന്ന് ചോദിച്ച് ബഹളമുണ്ടാക്കിയ ഇയാൾ പൊലീസുകാരെ അസഭ്യം വിളിക്കുകയും രാഹുലിന്റെ വലതുകൈയ്യിൽ പിടിച്ച് തിരിക്കുകയുമായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ച ആകാശിനെയും ഇയാൾ ഉപദ്രവിക്കുകയും അസഭ്യം വിളിച്ചതായും പൊലീസ് പറഞ്ഞു. 

സമീപവാസികളെ കയ്യേറ്റം ചെയ്യലും അസഭ്യം വിളിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞതായും ഇയാൾക്കെതിരെ വേറെയും ചില കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ