രാത്രി വീടുകളിലെത്തും, മൊബൈലില്‍ കിടപ്പറയിലേയും കുളിമുറിയിലേയും വീഡിയോ പകർത്തും; മലപ്പുറത്ത് യുവാവ് കുടുങ്ങി

Published : Sep 05, 2023, 12:31 PM ISTUpdated : Sep 05, 2023, 12:41 PM IST
രാത്രി വീടുകളിലെത്തും, മൊബൈലില്‍ കിടപ്പറയിലേയും കുളിമുറിയിലേയും വീഡിയോ പകർത്തും; മലപ്പുറത്ത് യുവാവ് കുടുങ്ങി

Synopsis

ഞെട്ടിക്കുളത്തുനിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

മലപ്പുറം: കിടപ്പറ ദൃശ്യങ്ങളും സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോത്തുകൽ പൊലീസ് അറസ്റ്റുചെയ്തു. പോത്തുകൽ പൂളപ്പാടം കൊട്ടുപാറ കണ്ണൻകോടൻ ഫൈസലിനെ (30)യാണ് പോത്തുകൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുളത്തുനിന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഞെട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ ഇയാൾ ഈ പ്രദേശത്തെ വീടുകളിൽ രാത്രിയെത്തി കുളിമുറികളിലെയും കിടപ്പറകളിലെയും നഗ്‌ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Read More.... ഊഞ്ഞാലാടുന്നതിനിടെ 10 വയസ്സുകാരിക്ക് പീഡനം: 47കാരന് എട്ടുവർഷം കഠിനതടവ്

മുമ്പും സമാന സംഭവങ്ങളിൽ നാട്ടുകാർ ഇയാളെ പിടികൂടിയിട്ടുണ്ട്. ഐ ടി ആക്ട്, കേരള പൊലീസ് ആക്ട്, ഐപിസി. എന്നിവ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിപിഒ ഫൈസൽ, വനിതാ സിപിഒ ബിജിത എന്നിരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി