പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

Published : Jul 16, 2019, 11:28 PM ISTUpdated : Jul 16, 2019, 11:33 PM IST
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

Synopsis

ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു.

കോഴിക്കോട്:  പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി(23)യെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. 

ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം
പറ്റിച്ച് പൈസ വാങ്ങുന്ന റെയിൽവേ, കേസ് കൊടുക്കുമെന്ന് തിരുവനന്തപുരം കൗൺസിലർ; പേര് 'മെയിൽ', ചാർജ് 'സൂപ്പർഫാസ്റ്റ്'; യാത്രക്കാരോട് ചതിയെന്ന് പരാതി