യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ 

Published : Mar 14, 2024, 02:57 AM ISTUpdated : Mar 14, 2024, 03:12 AM IST
യുകെയിൽ ജോലി തരപ്പെടുത്താമെന്ന് വാ​ഗ്ദാനം, തട്ടിയത് മൂന്ന് ലക്ഷം, ഒടുവിൽ യുവാവ് അറസ്റ്റിൽ 

Synopsis

ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് തൊടുപുഴ പൊലീസിന്‍ പരാതിപ്പെട്ടത്.

തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‍ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‍തത്. തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ്  സ്ഥാപനം നടത്തി വരികയായായിരുന്നു ജോബി. ഒരു വര്‍ഷം മുമ്പ് യുകെയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് ജോബി വാങ്ങി.

ഏറെ നാളായിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തുക തിരികെ ചോദിച്ചെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് തൊടുപുഴ പൊലീസിന്‍ പരാതിപ്പെട്ടത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ 20 ഓളം പരാതികള്‍ ജോബിക്കെതിരെ കിട്ടിയിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുമെന്നും സിഐ മഹേഷ്‌കുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. 

PREV
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു