
തിരുവനന്തപുരം: ഡ്രൈഡേയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. നഗരൂർ കൊടുവഴന്നൂർ ശ്രീമവിള വലിയകാട് നാസില മൻസിലിൽ മുഹമ്മദ് റാഷിദിനെയാണ് (28) കിളിമാനൂർ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 60 ലിറ്റർ വിദേശ മദ്യം പിടികൂടിയത്. ശീമവിളയിലെ ആളൊഴിഞ്ഞ ഷെഡിലും ബൈക്കിലുമായാണ് പ്രതി മദ്യം ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മദ്യം വിൽക്കുന്നതിനിടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തു.പ്രതി ഒരു മാസം മുമ്പും എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.നഗരൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അബ്കാരി കേസ് നിലവിലുണ്ട്.കിളിമാനൂർ എക്സൈസ് ഇൻസ്പെക്‌ടർ ഷിജിന.എസ്,അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിജുലാൽ,പ്രിവന്‍റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ,സജീർ,സജീവ് കുമാർ,സിവിൽ എക്സൈസ് ഓഫീസർ താരിഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam