സാമൂഹികമാധ്യമത്തിൽ ശ്രീനാരായണ ​ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; എറണാകുളത്ത് ഒരാൾ അറസ്റ്റിൽ

Published : Sep 27, 2026, 11:36 AM IST
insulting sree narayana guru and sndp leaders

Synopsis

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് പരാതി.2023-ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട ആളാണ് ഇയാൾ.

കൊച്ചി: ശ്രീനാരായണ ​ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷി(57)നെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് പരാതി.

2023-ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐമാരായ എം അജേഷ്, സികെ രാജേഷ് , എ എസ്ഐടി എൻ സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി ടെല​ഗ്രാം ​ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു; രണ്ടാംപ്രതിയെയും പിടികൂടി കാസർകോട് സൈബർ പൊലീസ്
പള്ളിയിലെ സംഘർഷത്തിൽ പ്രതിയായതോടെ മുങ്ങി, വിദേശത്തടക്കം ഒളിവിൽ തങ്ങി; 31 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ പ്രതി പിടിയിൽ