വാക്കേറ്റത്തിനിടെ ഭാര്യാപിതാവിനെ ചവിട്ടി വീഴ്ത്തി, ബോധം പോയി, പിന്നാലെ മരണം; മരുമകൻ അറസ്റ്റിൽ

Published : Apr 30, 2023, 02:19 PM IST
വാക്കേറ്റത്തിനിടെ ഭാര്യാപിതാവിനെ ചവിട്ടി വീഴ്ത്തി, ബോധം പോയി, പിന്നാലെ മരണം; മരുമകൻ അറസ്റ്റിൽ

Synopsis

ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം: തിരുവന്തപുരത്ത് വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52) മരിച്ച കേസിൽ ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്. ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവാണ് ശ്യാം. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.  ഷാനിയും ശ്യാമും തമ്മിൽ വീട്ടിൽ വെച്ച് വാക്കേറ്റലും കയ്യാങ്കളിയുമായി. ഇതിനിടെ പ്രകോപിതനായ മരുമകൻ ശ്യം ഷാനിയെ ചവിട്ടി വീഴ്ത്തി.  ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ഷാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്യാമും ബീനയും തമ്മിൽ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read  More : പ്രണയ വിവാഹം, ബന്ധം ഉപേക്ഷിക്കൽ, ഒടുവിൽ കോടതി വരാന്തയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണം; മലയാളി യുവതി മരിച്ചു

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു