വാടകയ്ക്ക് എടുത്ത കാർ ഉടമ അറിയാതെ പണയപ്പെടുത്തി; മൂന്നാം പ്രതി അറസ്റ്റിൽ

Published : Mar 14, 2020, 08:47 PM IST
വാടകയ്ക്ക് എടുത്ത കാർ ഉടമ അറിയാതെ  പണയപ്പെടുത്തി; മൂന്നാം പ്രതി അറസ്റ്റിൽ

Synopsis

വാടകയ്ക്ക് എടുത്ത കാര്‍ ഉടമ അറിയാതെ പണയം വെച്ച കേസിലെ മൂന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

കോട്ടയം: വാടകയ്ക്ക് എടുത്ത കാര്‍ ഉടമ അറിയാതെ പണയപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍. ഐമനം വാലേൽ വീട്ടിൽ ഷിൻഡോ സോമനെയാണ് (29) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തതത്.

കുമാരപുരം പുത്തേത്ത് തോപ്പിൽ അമർ ദേവിന്റെ ഉടസ്ഥതയിലുള്ള കാർ വാടകക്ക് എടുത്തത് ചേപ്പാട് കാഞ്ഞൂർ ശ്യാം നിവാസിൽ ശ്യാം ,ശരത്ത് എന്നീ സഹോദരന്മാരാണ്. 2019 മേയ് 8 നാണ് സംഭവം. ഉടമയറിയാതെ ശ്യാമും,ശരത്തും കാർ ഷിൻഡോ സോമന് 75,000 രൂപക്ക് പണയം വെച്ചു വെന്നാണ് കേസ്.ഇതിനിടെ ഷിൻഡോസോമൻ കാർ പാലക്കാട് സ്വദേശിയായ മറ്റൊരാൾക്ക്  പണയം വെച്ചു.കേസിലെ ഒന്നാം പ്രതി ശ്യാം വിദേശത്താണ്. രണ്ടാം പ്രതിശരത്‌ (27) നെ കഴിഞ്ഞ വർഷം ഡിസംബർ 10ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് റിമാന്റിലായ ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങി.

മൂന്നാം പ്രതി ഷിൻഡോ സോമനെ പറ്റി ഹരിപ്പാട് സി ഐ ബിജു.വി നായർക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി എറ ണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഷിൻഡോ എറണാകുളത്ത് സിനിമ വ്യവസായവുമായി ബന്ധപ്പെട്ട ജോലിക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കാർ ബംഗളൂരിൽ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് നിഗമനം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു, ഒരു ബൈക്കിന് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം