
കോഴിക്കോട്: കോഴിക്കോട് മൊഫ്യുസിൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് 33 ഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി ബാബുവിനെ(54) എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നഗരത്തിലെത്തുന്ന ദീർഘദൂരവാഹനങ്ങളിലെ ഡ്രൈവർമാർക്ക് കഞ്ചാവ് വിൽപന നടത്തുന്നു എന്ന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പ്ഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.
പുലർച്ചെ അഞ്ച് മണിക്കും ഏഴ് മണിക്കുമിടയിലാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് വാഹാനാപകടങ്ങൾ കാരണമാകുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസമയങ്ങളിലുള്ള പരിശോധന ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, പ്രിവന്റീവ് ഓഫീസർ റഷീദ് കെപി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ്, റനീഷ് കെപി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam