പട്ടാപ്പകൽ മുസ്ലിം പള്ളിക്കുള്ളിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു

Published : Nov 21, 2019, 11:06 PM IST
പട്ടാപ്പകൽ മുസ്ലിം പള്ളിക്കുള്ളിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു

Synopsis

പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സാധു സംരക്ഷണ സമിതിയുടെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം.

ആലപ്പുഴ: പട്ടാപകൽ മുസ്ലീം പള്ളിക്കകത്ത് കയറിയ മോഷ്ടാവ് പള്ളിക്കുള്ളിലെ വഞ്ചിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു. വെട്ടിയാർ ഹിദായത്തുൽ ഇസ്ലാം ജമാഅത്തിലാണ് മോഷണം നടന്നത്. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സാധു സംരക്ഷണ സമിതിയുടെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. 

സംഭവം പള്ളിയിൽ ഉച്ചയ്ക്ക്  നമസ്ക്കാരത്തിനായി  ബാങ്ക് വിളിക്കാനെത്തിയ അസിസ്റ്റന്‍റ് ഇമാമിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെ പള്ളി ഭാരവാഹികളെ വിവരമറിയിച്ചു. ഇവർ നൽകിയ പരാതിയെ തുടർന്ന് കുറത്തികാട് പൊലീസ് പള്ളിയിലെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടിച്ചു
കഞ്ചാവുമായി വെയ്റ്റിങ് ഷെഡിൽ, ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ