തിരുവനന്തപുരത്ത് സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

Published : Jun 27, 2024, 09:12 PM ISTUpdated : Jun 27, 2024, 09:13 PM IST
തിരുവനന്തപുരത്ത് സഹോദരിമാരെ ലൈം​ഗികമായി പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

Synopsis

കുട്ടികൾ സ്കൂളിലെ അധ്യാപകനെ വിവരം അറിയിക്കുകകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം: 15 വയസ്സിന് താഴെയുള്ള സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവരോടൊപ്പം താമസിക്കുക ആയിരുന്നു ഇയാൾ. മുത്തശ്ശിയോടൊപ്പം താമസക്കാരികളായ ചെറുമക്കളെയാണ് ഇയാൾ ഒരു വർഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. കുട്ടികൾ സ്കൂളിലെ അധ്യാപകനെ വിവരം അറിയിക്കുകകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വലിയമല പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More.... കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നു, ആശങ്കാജനകമാണെന്ന് വനിതാകമ്മീഷൻ
 

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം