അതിരപ്പിള്ളിയിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്നത് 40 ലിറ്റർ വിദേശ മദ്യം, ഒരാൾ അറസ്റ്റിൽ

Published : Feb 26, 2025, 04:10 PM IST
അതിരപ്പിള്ളിയിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്നത് 40 ലിറ്റർ വിദേശ മദ്യം, ഒരാൾ അറസ്റ്റിൽ

Synopsis

ചാലക്കുടി  റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ ഹരീഷ്.സി.യുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

തൃശൂര്‍: അതിരപ്പിള്ളിയിൽ വിൽപ്പനയ്ക്കായി ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി രമേഷ്(52) എന്നയാളാണ് പിടിയിലായത്. അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ അനധികൃത വിൽപ്പന നടത്തുന്നതിനാണ് ഇയാൾ മദ്യം കടത്തിക്കൊണ്ട് വന്നത്.

ചാലക്കുടി  റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടർ ഹരീഷ്.സി.യുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷാജി.പി.പി, ജെയ്സൻ ജോസ്, ജോഷി.സി.എ, വനിത സിവിൽ എക്സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർ രാകേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ആശ വർക്കർമാർക്കെതിരെ വീണ്ടും പൊലീസ് നടപടി; മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു