സമൂഹമാധ്യമം വഴി മതവിദ്വേഷം പ്രചരിപ്പിച്ചു; പോസ്റ്റ് സൈബർ പൊലീസിൻ്റെ കണ്ണിൽപ്പെട്ടു; കരിമ്പ സ്വദേശി അറസ്റ്റിൽ

Published : Feb 20, 2026, 07:29 PM IST
hate post

Synopsis

സമൂഹ മാധ്യമത്തിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് പാലക്കാട് കരിമ്പ സ്വദേശി അറസ്റ്റിൽ. ഫേസ്ബുക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് പോലീസാണ് ഇയാളെ പിടികൂടിയത്.

പാലക്കാട്: സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ കരിമ്പ സ്വദേശി അറസ്റ്റിൽ. കരിമ്പ കരിമ്പനക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (59) ആണ് പിടിയിലായത്. മതവിദ്വേഷവും വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന ചിത്രങ്ങളും, സന്ദേശങ്ങളും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസിൽ പറയുന്നത്. പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗം സാമൂഹമാധ്യമത്തിൽ ഇയാളുടെ പോസ്റ്റ് കണ്ട് പരിശോധിച്ചതായിരുന്നു. വിവരം പിന്നീട് കല്ലടിക്കോട് പൊലീസിന് കൈമാറി. പിന്നാലെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം നിയമവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിരീക്ഷണവും കർശന നിയമനടപടികളും തുടരുമെന്ന് പോലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലൈസൻസില്ലാത്ത മകളെ എംവിഡി പിടിച്ചു, ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ താക്കോൽ ഊരി അച്ഛൻ; നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റ്
വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി 14 കാരനും സഹപാഠിയും, തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം, സംഭവം കരമനയിൽ