രാത്രി 10 മണിക്ക് കണ്ണൂരിലെ ലേഡീസ് ഹോസ്റ്റലിൽ ഒരാൾ, അതിക്രമിച്ച് കയറിയ യുവാവിനെ കൈയ്യോടെ പിടികൂടി നാട്ടുകാർ

Published : Oct 21, 2025, 02:18 AM IST
man arrested for trespassing to ladies hostel

Synopsis

ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു.

കണ്ണൂർ: കണ്ണൂരിൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവിനെ പിടികൂടി. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. താവക്കരയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കയറുകയായിരുന്നു. കണ്ണൂർ നഗരപരിധിയിൽ തന്നെ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ഹോസ്റ്റൽ വളപ്പിലേക്ക് കയറിയ ഇയാളെ ജീവനക്കാർ പിടിച്ചു വെച്ചു. പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഒരു ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്ത് എത്തിയത്. വാഹനം ഹോസ്റ്റിലിന് സമീപത്ത് പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി മതിൽകെട്ടിനകത്തേക്ക് അകത്ത് കടക്കുകയായിരുന്നു. പക്ഷേ ഹോസ്റ്റലിലെ അന്തേവാസികളായ ചില പെൺകുട്ടികൾ ഇയാളെ കണ്ട് വിവരം വാർഡനെ അറിയിച്ചു. വാർഡൻ പറഞ്ഞതനുസരിച്ച് പരിശോധിക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ കണ്ട് മതിൽ ചാടി ഇറങ്ങി ഓടിയ പ്രതിയെ 100 മീറ്ററുകളോളം പിന്തുടർന്നാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് സൂചന. പ്രതി ഒറ്റക്കാണോ, മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം