
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആക്രമണം നടത്തിയാൾ പിടിയിലായി. കരുമാലൂർ ഡയമണ്ട്മുക്ക് പഴമ്പിള്ളിശേരി അമ്പാടി ഗോപാലകൃഷ്ണൻ(48)നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. തുരുത്തിപ്പുറം സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് ഇയാൾ ആക്രമിച്ചത്. യൂട്യൂബ് ചാനലിലൂടെ തെറ്റായ വിവരങ്ങൾ നൽകി എന്ന് ആരോപിച്ചയായിരുന്നു മർദനം. സംഭവ ദിവസം പ്രതി ആലുവ നജാത്ത് ആശുപത്രിക്ക് സമീപമുള്ള കല്ലിങ്ങൽ ബിൽഡിംഗിലെ രണ്ടാം നിലയിൽ വച്ച് രാജേന്ദ്ര പ്രസാദിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം ശേഷം ഇയാൾ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിൽ കഴിയുകയായിരുന്നു. കൂട്ടു പ്രതിയും ബന്ധുവുമായ ഉമ്മശങ്കറിനെ നേരത്തെ അട്ടപ്പടി അഗളിയിൽ നിന്നും പിടികൂടിയിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ആലുവ എസ്എച്ച്ഒ കെ ജി ഗോപകുമാർ, എസ്ഐ ജോസ്സി എം ജോൺസൺ, എഎസ്ഐ നൗഷാദ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam