വയനാട് പഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിൻ്റെ പരിശോധന; നടത്തിപ്പുകാരനായ യുവാവിനെ എംഡിഎംഎയുമായി പിടികൂടി

Published : Mar 25, 2026, 12:23 PM IST
MDMA

Synopsis

എം ഡി എം എ കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കെ. ഷൈജലിനെ വീണ്ടും ലഹരിമരുന്നുമായി പോലീസ് പിടികൂടി. പുഴമുടിയിലെ റിസോര്‍ട്ടില്‍ നിന്നാണ് 0.62 ഗ്രാം എം ഡി എം എയും 6.63 ഗ്രാം കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. വാണിജ്യ അളവില്‍ എംഡിഎംഎയുമായി മുമ്പ് പിടിയിലായ കേസിലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

കല്‍പ്പറ്റ: ഒരിക്കല്‍ എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയായിരുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പോലീസ് പിടികൂടി. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജല്‍(43)നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഷൈജല്‍ ഏറ്റെടുത്ത് നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ വസ്ത്രത്തില്‍ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 0.62 ഗ്രാം എം ഡി എം എ ഇതിന് പുറമെ 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍, സജി ഷിനോബ്, എ.എസ്.ഐ ജിജി മോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44 ഗ്രാം എം ഡി എം എയുമായാണ് ഇയാളും കൂട്ടാളിയും ആദ്യം പിടിയിലായിരുന്നത്. ജാമ്യത്തിലിരിക്കെയാണ് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്
'മുണ്ടേരി തിങ്ങ്സ്', മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17-ാം വയസിൽ, താക്കീത് നൽകി വിട്ടിട്ടും ആവ‍ർത്തനം; 18കാരൻ പിടിയിൽ