അരുവിക്കരയിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു, പൊലീസ് ജീപ്പ് അടിച്ചുതകർത്തു; പ്രതിയായ യുവാവ് പിടിയിൽ

Published : Sep 13, 2026, 12:42 AM IST
Police attack

Synopsis

തിരുവനന്തപുരം അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം നടന്നു. പോലീസ് ജീപ്പിന്റെ ചില്ലുകൾ തകർത്ത പ്രതിയായ വട്ടക്കുളം സ്വദേശി സഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടക്കുളം സ്വദേശിയായ സഞ്ജുവിനെയാണ് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. അരുവിക്കര മൈലം കോളനിയിൽ ഏറ്റുമുട്ടൽ നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്.

എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തിയ പ്രതി, ഗ്രേഡ് എസ്.ഐയെ ക്രൂരമായി മർദ്ദിക്കുകയും പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പിടിയിലായ സഞ്ജുവിനെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി കറുത്ത വേഷം ധരിച്ചെത്തി വാതിലില്‍ മുട്ടി കടന്നുകളയും; ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടുന്നതും കാത്ത് ഒരു നാട്
കറന്റ് പോയപ്പോൾ യന്ത്രം വൃത്തിയാക്കാൻ തുടങ്ങി, പെട്ടെന്ന് കറന്റ് വന്നു, വനിതാ തൊഴിലാളിക്ക് ​ഗുരുതര പരിക്ക്