കള്ളനോട്ട് ബാങ്കിൽ നിക്ഷേപിക്കാനെത്തിയ കേസ്: ഒരാൾകൂടി അറസ്റ്റിൽ

Published : Feb 05, 2023, 07:00 AM ISTUpdated : Feb 05, 2023, 07:03 AM IST
കള്ളനോട്ട് ബാങ്കിൽ നിക്ഷേപിക്കാനെത്തിയ കേസ്: ഒരാൾകൂടി അറസ്റ്റിൽ

Synopsis

കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരിൽ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വാങ്ങി പലർക്കായി വിതരണം ചെയ്തവരിൽ ഒരാളാണ് അഖിൽ ജോർജ്ജ്.

ആലപ്പുഴ: കായംകുളത്ത് ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. കണ്ണൂർ പുളിക്കൽ പഞ്ചായത്ത് കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജ്ജ് (30) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കേസിലെ ഒമ്പതാം പ്രതിയായ സനീറിനൊപ്പം ബാംഗ്ലൂരിൽ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വാങ്ങി പലർക്കായി വിതരണം ചെയ്തവരിൽ ഒരാളാണ് അഖിൽ ജോർജ്ജ്. എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കായംകുളം സി ഐ അറിയിച്ചു. കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര കണ്ണി, തോക്കു ചൂണ്ടി കീഴ്പ്പെടുത്തി പിടികൂടി പൊലീസ്
 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ